അല്ലാഹു സലാം ചൊല്ലില്ലേ..?

ചോദ്യം: “അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക” എന്ന ആയത്തില്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സലാം എന്തുകൊണ്ടാണ് അല്ല്‍ഹുവും മലക്കുകളും ചെയ്യുന്നുണ്ട് എന്ന് പറയാത്തത്?

— അബൂറാസി, ഏറോം

ഉത്തരം: സലാം എന്ന വാക്കിനു ശാന്തി കൊണ്ടുള്ള അഭിവാദനം എന്നും കീഴൊതുങ്ങുക, വിധേയപ്പെടുക എന്നും ഇവിടെ വിവക്ഷയുണ്ട്. രണ്ടു അര്‍ത്ഥവും വിശ്വാസികള്‍ക്ക് യോജിക്കും. എന്നാല്‍ രണ്ടാമത്തേത് അവരല്ലാത്തവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകും. ആ സാധ്യത ഇപ്പോളില്ല. ഇതാണ് കാരണം (അല്ലാഹു അഅ് ലം).

ഇന്നു വെള്ളിയാഴ്ച. ഔസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്‍റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്‍റെ മുമ്പിൽ വെളിവാക്കപ്പെടും സഹാബാക്കൾ ചോദിച്ചു. നബിയേ, അങ്ങ് മണ്ണായിപ്പോയിരിക്കെ. ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് എങ്ങനെ വെളിവാക്കപ്പെടും. അവിടുന്ന് പ്രതികരിച്ചു: നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ് )

ദുആകളില്‍ എന്നെയും ഓര്‍ക്കുക.

ഉപകാരപ്രദമായ ഈ അറിവ് മറ്റ് സഹോദരങ്ങളിലേക്കും ഷെയർ ചെയ്യുക

Leave a Comment