സ്വർഗത്തിൽ കള്ളും പെണ്ണും..!

സ്വർഗത്തിൽ കള്ളും പെണ്ണും..!

shoukthali shoukthali യുടെ കമന്റ് കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി. #പ്രതികരണം: സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ. ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: “മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ…

Read More

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാമോ…?

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാമോ…?

ന്യൂ ഇയർ ആശംസിക്കുന്നത് ഇസ്‌ലാമികമല്ല എന്നു പ്രസ്താവിക്കുന്ന ഒരു പോസ്റ്റ് കണ്ടു. തിരുനബി സ്വ. ദീർഘദർശനം ചെയ്ത പോലെ ജൂതനസ്വാറകളെ ഇഞ്ചോടിഞ്ചു പിന്തുടരുന്ന ചിലർ ഈയടുത്ത കാലത്ത് പടച്ചുണ്ടാക്കിയതാണത്രെ ഹാപ്പി ഇസ്‌ലാമിക് ന്യൂ ഇയർ ! പൂർവകാലത്ത് ഇല്ലാതിരുന്ന എന്തു ചെയ്താലും അതെല്ലാം ജൂതായിസമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം ഫോബിയയാണ്. മുസ്‌ലിംകൾ പരസ്പരം ഹാപ്പി ന്യൂ ഇയർ ആശംസിക്കുന്നത് അനുവദനീയമല്ല എന്ന്  കട്ടായം പറഞ്ഞു കൂടാ. കർമശാസ്ത്ര പണ്ഡിതൻമാർ വിശദമായി ചർച്ച ചെയ്ത വിഷയമാണിതും. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണല്ലോ ആശംസകള്‍ നേരുന്നവരുടെ ലക്ഷ്യം. സന്തോഷമോ അനുഗ്രഹ ലബ്ധിയോ ഉണ്ടാകുമ്പോഴും ദു:ഖമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോഴും മനുഷ്യസഹജമായി ഉണ്ടാകുന്ന പ്രതികരണങ്ങളോട് തത്വദീക്ഷയോടെയാണ് ഇസ്‌ലാം സമീപിച്ചത് എന്നു…

Read More

ചര്‍ച്ചും അമ്പലവും വിശ്വസികള്‍ വെടിപ്പാക്കാമോ..?

ചര്‍ച്ചും അമ്പലവും വിശ്വസികള്‍ വെടിപ്പാക്കാമോ..?

പ്രളയത്തിൽ ഈമാൻ ഒലിച്ചുപോകരുത് രിദ്ധതിന്റെ വഴികൾ സൂക്ഷിക്കുക ഈമാനാണ് വിശ്വാസിക്കു ജീവനേക്കാൾ വലുത്. പതിനഞ്ചു സഹസ്രാബ്ദത്തിന്റെ ചരിത്രത്തിൽ കരുത്തുറ്റ എത്രയോ  ധീരകേസരികൾ രണഭൂവിലിറങ്ങി ത്യജിച്ചും സഹിച്ചുമാണ് ഈ വിശ്വാസധ്വജം സൂര്യസമാനം ഉയർത്തിപ്പിടിച്ചത്. ഒരു മലവെള്ളപ്പാച്ചിലിൽ അതൊലിച്ചുപോവരുത്!! പൊതുജനസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം മഹത്തരമാണ്. ചില സന്ദർഭങ്ങളിൽ മറ്റു പലതിനേക്കാളും അതിനു പ്രാമുഖ്യം നൽകേണ്ടി വരും. എല്ലാ സന്ദർഭങ്ങളിലും വിശ്വാസിയുടെ ഉരക്കല്ല് ഈമാനിന്റെ ശോഭക്ക് ഏതാണ് കൂടുതൽ ഉചിതമെന്ന  വിചാരമാണ്. നമ്മുടെ സാന്ത്വന പ്രവർത്തനങ്ങളെല്ലാം അല്ലാഹു ഖബൂലാക്കട്ടെ, ആമിൻ! വിശ്വാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ നമുക്കു കൂടുതൽ ശ്രദ്ധ വേണം. വിശ്വാസത്താൽ ബന്ധിതമായ കുടുംബാംഗത്തിനു കിട്ടുന്ന മുന്തിയ പരിഗണനയാണത്. ആപത്തുകാലത്ത് അന്യദേശക്കാരെക്കാളും സ്വദേശികളെ നാം ശ്രദ്ധിക്കാറുള്ള പോലെ, അയൽവാസികളെക്കാളും…

Read More

ത്വലാഖും മുത്വലാഖും…

ത്വലാഖും മുത്വലാഖും…

An Islamic etxra -judicial law of divorce enabling a husband to unilaterally divorce his wife by repudiating her three times. The marriage is then dissolved, unless the husband revokes the pronouncement during the next three months or, if the wife is pregnant, before the child is born (Oxford Concise Encyclopedia, Page 863). വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന ഉപാധിയാണ് ത്വലാഖ്. വിവാഹം ഏറ്റവും പവിത്രമായ ഒരു സംവിധാനമാണ്. ‘നിങ്ങള്‍ പരസ്പരം ലയിച്ചു ചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് കരുത്തുറ്റ കരാര്‍ അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു’…

Read More

ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

മഹാനായ കഅബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി സ്വയെ കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: “മുഹമ്മദ് സ്വ.യെ പറ്റി അല്ലാഹു പറഞ്ഞു: ഇതാ, ഞാൻ ഏറ്റെടുത്ത എന്റെ ദാസൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ. അവിടുന്ന് നിർദ്ദയനല്ല. പരുഷസ്വഭാവിയല്ല. തെരുവീഥികളിൽ ഒച്ചയുണ്ടാക്കുന്നവനല്ല. തിൻമക്ക് തിൻമയാലേ പ്രതികരിക്കുന്നവനല്ല. പ്രത്യുത, മാപ്പേകുന്നു, വിട്ടുവീഴ്ച ചെയ്യുന്നു.” ( عبدي المتوكل المختار ليس بفظ ولا غليظ ولا صخاب في الأسواق ولا يجزي بالسيئة السيئة ولكن يعفو ويصفح.). വ്യത്യസ്ത കൈവഴികളിലൂടെ ഇമാം ബൈഹഖി ഉൾപ്പടെ അനേകം പേർ നിവേദനം ചെയ്തതാണ് ഈ ഹദീസ്. പൂർവ വേദങ്ങളിൽ വിദ്വാനായിരുന്ന സ്വഹാബിയായ അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ്…

Read More

ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ..?

ശവഭോഗം ഇസ്‌ലാം ഹലാലാക്കിയോ..?

നബി സ്വ.യെ കരിവാരിത്തേക്കുക എന്ന ദുരുദ്ധേശത്തിൽ (നഊദു ബില്ലാഹ്) ഇന്നലെ ജോ യൽ എന്ന ക്രൈസ്തവ സഹോദരൻ എഫ്ബിയിൽ പോസ്റ്റ് ചെയ്ത വാചകങ്ങൾ നോക്കുക. “””””” ശവഭോഗം. ഇസ്‌ലാമിൽ ഹലാൽ ആണ്. ——————— 2012 ഏപ്രിലു  മുസ്ലിം ഭൂരിപക്ഷം ഉള്ള ഈജിപ്ത് പാര്ലമെന്റിൽ ഒരു വിചിത്ര നിയമം പാസാക്കാൻ ശ്രമം നടന്നു. ‘ ഒരാൾക്ക്‌ തന്റെ ഭാര്യ മരിച്ചാൽ 8 മണിക്കൂർ നേരത്തേക്ക് അവളുടെ മൃതദേഹവും  ആയി സെക്സിൽ ഏർപ്പെടാൻ കഴിയണം എന്നായിരുന്നു ആ നിയമം. ഈ ലിങ്കിൽ പോയാൽ ആ വാർത്തയുടെ വിശദംശം കാണാൻ പറ്റും. http://english.alarabiya.net/articles/2012/04/25/210198.html ഇതിനു പ്രചോദനം ആയത് മുഹമ്മദ്‌ന്റെ ഒരു ചര്യ ആണ്. ഈ ഹദീസ് നോക്കൂ. The proposed…

Read More