ഖുര്‍ആന്‍ തുറന്ന വഴി

ഖുര്‍ആന്‍ തുറന്ന വഴി

വിശ്വനാഗരികതകളുടെ ഈറ്റില്ലമായി യൂറോപ്യന്‍ ചരിത്രം പരിചയപ്പെടുത്തുന്ന ഏതന്‍ സിന്, അറിവ് ദൈവങ്ങളുടെ സ്വകാര്യ സങ്കേതങ്ങളില്‍ നിന്ന് കട്ടെടുക്കപ്പെട്ട നിധിയായിരുന്നു. അറിവു മോഷ്ടിച്ചു മനുഷ്യര്‍ക്കു നല്‍കി എന്ന കുറ്റത്തിന് പ്രോമിത്യൂസ് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തു. അറിവിന്റെ സൂക്തങ്ങള്‍ അവര്‍ണരുടെ കാതില്‍ പതിഞ്ഞ് അശുദ്ധമാവുന്നതിനെതിരെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയായിരുന്നു ഇന്ത്യയിലെ ആര്യന്‍മാര്‍. ഗ്രീക്ക്, ഇന്ത്യന്‍ സംസ്ക്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറിവിനെ ജനകീയമാക്കുന്നതിനു വേണ്ടിയാണ് ഇസ്ലാം നിലകൊണ്ടത്. ലോക നാഗരികതകളെ ക്കുറിച്ചുള്ള താരതമ്യ പഠനം ഒന്നാമതായി അടയാളപ്പെടുത്തുന്ന സത്യം ഇതാണ്. അറിവിന്റെ ജനകീയവത്ക്കരണത്തിനു മുന്‍കൈ എടുത്തത് ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ അറബ് ജനതയില്‍ ഉണ്ടാക്കിയ മാറ്റമാണ് ഈ അവകാശ വാദത്തിന് തെളിവ്. മുഹമ്മദ് നബിയുടെ പ്രവാചകത്വ ലബ്ധിയുടെയും പ്രബോധന വിജയത്തിന്റെയും മുമ്പ്…

Read More

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൌന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൌന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൌന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്. ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്. രണ്ട്: വിശുദ്ധിഭംഗം. മികച്ച സൌന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ ചിലപ്പോള്‍ കുപ്പയിലാ യിരിക്കും. ചുരുങ്ങിയപക്ഷം മാലിന്യങ്ങളായിരിക്കും അതിന്റെ ആഹാരം. ആസ്വാദന ത്തിനു മങ്ങലേല്‍പ്പിക്കുന്ന ദു:ഖസത്യമാണിത്. മൂന്ന്: മൂല്യശോഷണം. റോസാപൂവിന് നറുമണമുണ്ട്. സൌന്ദര്യമുണ്ട്. പക്ഷേ, മൂല്യമില്ല. സ്വര്‍ണത്തിന്റെ ചെറിയൊരംശം…

Read More

തിരുനബി(സ) സാമീപ്യം

തിരുനബി(സ) സാമീപ്യം

Share1 പ്രവിശാലമായ പ്രപഞ്ചവും അതിലുള്ള സര്‍വ്വതും മനുഷ്യര്‍ക്കു വേണ്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. മനുഷ്യരില്‍ ഏറ്റവും മഹത്വമേറിയവരാണ് പ്രവാചകന്മാര്‍. അവരില്‍ അത്യുല്‍കൃഷ്ടരാണ് അന്ത്യപ്രവാചകര്‍ മുഹമ്മദ് മുസ്തഫാ (സ്വ). അല്ലാഹു മഹത്വം കല്‍പിച്ച ദിനങ്ങളത്രെ വ്യാഴാഴ്ച, അറഫാ ദിനം, ആശൂറാഅ് എന്നിവ. എന്നാല്‍ ഈ ദിനങ്ങളേക്കാള്‍ പുണ്യമുള്ള ദിനമാണ് ലൈലതുല്‍ ഖദ്ര്‍. ആയിരം മാസത്തിന്റെ പുണ്യമുള്ള ഈ രാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് റസൂല്‍ (സ്വ) ഈ ലോകത്തേക്ക് ഭൂജാതരായ സമയം. ഗ്രന്ഥങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹു റസൂലിന് നല്‍കിയ ഖുര്‍ആനാണ്. കൂടുതല്‍ പാരായണം ചെയ്യുന്ന ഗ്രന്ഥവും അതു തന്നെ. ഭാര്യമാരില്‍ ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്നവര്‍ ഉമ്മഹാതുല്‍ മുഅ്മിനീങ്ങളായ റസൂലിന്റെ ഭാര്യമാര്‍ തന്നെ. കുടുംബങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവരും തിരുനബിയുടെ…

Read More

വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍

അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും കേള്‍ക്കപ്പെടുന്നതും മന: പാഠമാക്കപ്പെടുകയും ചെയ്യുന്നത് അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്. ഖുര്‍ആന്‍ താവാതുര്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. (അസത്യത്തില്‍ ഒത്തുവരാന്‍ സാധ്യതയില്ലാത്തത്ര ആളുകള്‍ തലമുറയായി കൈമാറി വരുന്നതിനാണ് താവാതുര്‍ എന്ന് പറയുന്നത്). ഖുര്‍ആന്‍ മുഅജിസത്ത് (അമാനുഷികം) ആകുന്നു. അതിന് തുല്യമായി മറ്റൊന്ന് കൊണ്ടുവരാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ലെന്ന വെല്ലുവിളിയില്‍ അത് വിജയിച്ചതു കൊണ്ടാണ് അതിന് മുഅജിസത്ത് എന്നു പറയുന്നത്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കിതാബുകളില്‍…

Read More

സിഹ് ര്‍ ബാധിച്ചാല്‍ പ്രവാചകത്വം പൊളിയുമോ..?

സിഹ് ര്‍ ബാധിച്ചാല്‍ പ്രവാചകത്വം പൊളിയുമോ..?

ആദ്യം അനില്‍കുമാ­ര്‍ അയ്യപ്പ­ന്‍ പറയുന്നത് വായിക്കാം. “അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇല്ലെന്നുമൊക്കെ തോന്നുന്നത് മാരണം ബാധിച്ച അവസ്ഥയില്‍ സാധാരണമാണ്. അങ്ങനെ അദ്ദേഹത്തിനു തോന്നിയ കാര്യങ്ങളാണ് ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളത്. എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌? · യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി, · യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി, · യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി, · ഉസൈര്‍…

Read More

മതപ്രബോധനം നടത്തേണ്ടതാര്..?

മതപ്രബോധനം നടത്തേണ്ടതാര്..?

ഇസ്‌ലാമിക പ്രബോധനം മതത്തിന്റെ ആഴമേറിയ ജ്ഞാനത്തിലേക്കും സൂക്ഷ്മതയിലേക്കുമുള്ള ആവശ്യകത അടിവരയിടുന്നു. ദേഹേച്ഛക്ക് വശംവദരായും അറിവില്ലായ്മയിലകപ്പെട്ടും എത്രയധികം മതപ്രബോധകരാണ് നിർബന്ധമായും അനുധാവനം ചെയ്യേണ്ട തെളിഞ്ഞ പാതയിൽ നിന്നു വ്യതിചലിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനികകാല പ്രതിസന്ധികളുടെ സ്വഭാവത്തെക്കുറിച്ചും സാമൂഹ്യ മൂല്യത്തിൽ വിശ്വസിച്ച് മതജീവിതം നയിക്കുന്നതിനെക്കുറിച്ചും നിസ്വാർത്ഥരായ മതപ്രബോധകർക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. പ്രബോധനം സാർത്ഥകമാകാൻ ചില നിബന്ധനകളുണ്ട്. പ്രബോധകനിൽ യഥാർത്ഥ ഇസ്‌ലാം രൂഢമൂലമാകുകയാണ് പ്രഥമമായി വേണ്ടത്. ഇതിന്റെ അനിവാര്യത മനസ്സിലാകുന്ന ഒരാൾക്കും തന്റെ പക്കലില്ലാത്ത ഒന്ന് പകർന്ന് നൽകാനാകില്ല. ഇസ്‌ലാമിന്റെ നിയമങ്ങളും മര്യാദകളും അനുധാവനം ചെയ്യാത്ത വിശ്വാസിയും ഇതൊക്കെ അനുധാവനം ചെയ്യുന്നുണ്ടെങ്കിൽ കൂടി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കാതിരിക്കുന്ന വിശ്വാസിയും ഇതിൽ നിന്ന് ഗുണപാഠം കണ്ടെത്തേണ്ടതുണ്ട്. മുസ്‌ലിമായ ഒരു വ്യക്തി…

Read More