സ്വർഗത്തിൽ കള്ളും പെണ്ണും..!

സ്വർഗത്തിൽ കള്ളും പെണ്ണും..!

shoukthali shoukthali യുടെ കമന്റ് കളളും പെണ്ണൂം പുഴയും പറഞ് സ്വർഗ്ഗത്തിലേക്കാനയിക്കുന്നത് വിഡ്ഢിത്തമല്ലെ എന്ന് വിമർശകർ. ഇന്നലെ പെരുന്നാൾ കൊള്ളാൻ വന്ന സ്നേഹിതൻ വീണ്ടും വിമർശിച്ച് അലമ്പുണ്ടാക്കി. #പ്രതികരണം: സ്വർഗത്തിൽ കള്ളും പെണ്ണും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് മതം മാറ്റുകയാണ് മുസ് ലിംകൾ ചെയ്യുന്നത് എന്ന ആരോപണത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. തീർത്തും അധ്യാത്മിക ശൂന്യമായ ഒരിടമാണ് മുസ്ലിം സ്വർഗം എന്നു പ്രചരിപ്പിക്കുന്നതിന് പലപ്പോഴും ഖുർആനിക സൂക്തങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. തികഞ്ഞ അജ്ഞതയിൽ നിന്നുടലെടുക്കന്നതാണീ വാദഗതികൾ. ഒരു ഹദീസിൽ സ്വർഗീയ അനുഗ്രഹങ്ങളെ കുറിച്ച് നൽകുന്ന വർണനയിങ്ങനെ: “മോഹിക്കുന്നതെന്തും ലഭിക്കുന്നു. ഒരു കണ്ണും ഒരു നാളും കണ്ടിട്ടില്ലാത്തത്, ഒരു കാതും ഒരു നാളും കേട്ടിട്ടില്ലാത്തത്, ഒരാളുടെയും ഭാവനയിൽ…

Read More

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാമോ…?

ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കാമോ…?

ന്യൂ ഇയർ ആശംസിക്കുന്നത് ഇസ്‌ലാമികമല്ല എന്നു പ്രസ്താവിക്കുന്ന ഒരു പോസ്റ്റ് കണ്ടു. തിരുനബി സ്വ. ദീർഘദർശനം ചെയ്ത പോലെ ജൂതനസ്വാറകളെ ഇഞ്ചോടിഞ്ചു പിന്തുടരുന്ന ചിലർ ഈയടുത്ത കാലത്ത് പടച്ചുണ്ടാക്കിയതാണത്രെ ഹാപ്പി ഇസ്‌ലാമിക് ന്യൂ ഇയർ ! പൂർവകാലത്ത് ഇല്ലാതിരുന്ന എന്തു ചെയ്താലും അതെല്ലാം ജൂതായിസമാണ് എന്ന് പ്രചരിപ്പിക്കുന്നത് ഒരു തരം ഫോബിയയാണ്. മുസ്‌ലിംകൾ പരസ്പരം ഹാപ്പി ന്യൂ ഇയർ ആശംസിക്കുന്നത് അനുവദനീയമല്ല എന്ന്  കട്ടായം പറഞ്ഞു കൂടാ. കർമശാസ്ത്ര പണ്ഡിതൻമാർ വിശദമായി ചർച്ച ചെയ്ത വിഷയമാണിതും. പരസ്പര സ്നേഹവും സന്തോഷവും പ്രകടിപ്പിക്കലാണല്ലോ ആശംസകള്‍ നേരുന്നവരുടെ ലക്ഷ്യം. സന്തോഷമോ അനുഗ്രഹ ലബ്ധിയോ ഉണ്ടാകുമ്പോഴും ദു:ഖമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോഴും മനുഷ്യസഹജമായി ഉണ്ടാകുന്ന പ്രതികരണങ്ങളോട് തത്വദീക്ഷയോടെയാണ് ഇസ്‌ലാം സമീപിച്ചത് എന്നു…

Read More