ഇതാണ് റസൂല്‍ സ്വ. സാധിച്ച മാറ്റം

ഇതാണ് റസൂല്‍ സ്വ. സാധിച്ച മാറ്റം

ഒരുവേള നിങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ച് പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറേബ്യന്‍ മണലാരണ്യത്തെ ഉള്‍കണ്ണുകളില്‍ കാണാമോ? കാതിലലയ്ക്കുന്ന ഈ ശബ്ദവീചികള്‍ക്കു പകരം ശബ്ദായമാനമായ ആ സൈകതഭൂവിലേക്ക് മനസിന്റെ ചെവിക്കുടകള്‍ തുറന്നുവെക്കാമോ? നാനാഭാഗത്തും നടമാടുന്ന രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രപ്പോരും യുദ്ധവും സംഘട്ടനവും മൂലം ആ പ്രദേശമാകെ വിറങ്ങലിച്ച് നില്‍ക്കുന്നു. ശത്രുക്കള്‍ തങ്ങള്‍ക്കുമേല്‍ ചാടിവീണേക്കുമോ എന്ന ഉത്കണ്ഠയില്ലാതെ ഒരാള്‍ക്കും രാപാര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. രാത്രിക്കാലം ശാന്തമായി കടന്നുപോയല്ലോ എന്ന് ആശ്വസിക്കാന്‍ കഴിയാതെ ഭീതിയില്‍ പുതഞ്ഞ പകലുകള്‍. സ്വത്തോ പണമോ കാലിയോ കൊള്ളയടിക്കാനോ സ്ത്രീകളെയോ കുട്ടികളെയോ അടിമകളാക്കാനോ കത്തിയാളുന്ന കാമാസക്തിയുടെ തള്ളിച്ചയിലോ ആരും ഏതു സമയത്തും കടിച്ചുകുടയപ്പെടാം എന്ന നില. കുടിച്ചു മഥിച്ചു രമിച്ചു രസിച്ചു തിമിര്‍ത്താടുന്ന കൊള്ളക്കാരും യുദ്ധക്കൊതിയന്മാരും പ്രഭുകുടുംബങ്ങളും….

Read More

ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

ബൈബിൾ പ്രവചിച്ച പ്രവാചകൻ..!

മഹാനായ കഅബ് റ. സംസാരിക്കുന്ന ഒരു ഹദീസിൽ തൗറാതിൽ തിരുനബി സ്വയെ കുറിച്ചുള്ള പരാമർശങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: “മുഹമ്മദ് സ്വ.യെ പറ്റി അല്ലാഹു പറഞ്ഞു: ഇതാ, ഞാൻ ഏറ്റെടുത്ത എന്റെ ദാസൻ, എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ. അവിടുന്ന് നിർദ്ദയനല്ല. പരുഷസ്വഭാവിയല്ല. തെരുവീഥികളിൽ ഒച്ചയുണ്ടാക്കുന്നവനല്ല. തിൻമക്ക് തിൻമയാലേ പ്രതികരിക്കുന്നവനല്ല. പ്രത്യുത, മാപ്പേകുന്നു, വിട്ടുവീഴ്ച ചെയ്യുന്നു.” ( عبدي المتوكل المختار ليس بفظ ولا غليظ ولا صخاب في الأسواق ولا يجزي بالسيئة السيئة ولكن يعفو ويصفح.). വ്യത്യസ്ത കൈവഴികളിലൂടെ ഇമാം ബൈഹഖി ഉൾപ്പടെ അനേകം പേർ നിവേദനം ചെയ്തതാണ് ഈ ഹദീസ്. പൂർവ വേദങ്ങളിൽ വിദ്വാനായിരുന്ന സ്വഹാബിയായ അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ്…

Read More